ശക്തമായ കാറ്റിലും മഴയിലും ചെറുവട്ടൂൽ വീട് തകര്‍ന്ന് വീണു

രാത്രി 10ഓടെയാണ് ശക്തമായ മഴയില്‍ വീടിന്റെ ഭിത്തി തകര്‍ന്നു വീണത്
ശക്തമായ കാറ്റിലും മഴയിലും ചെറുവട്ടൂൽ വീട് തകര്‍ന്ന് വീണു
Updated on

കോതമംഗലം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെറുവട്ടൂര്‍ ഊരംകുഴി കവലക്കല്‍ സിദ്ധിക്കിന്റെ വീട് തകര്‍ന്ന് വീണു. രാത്രി 10ഓടെയാണ് ശക്തമായ മഴയില്‍ വീടിന്റെ ഭിത്തി തകര്‍ന്നു വീണത്. രോഗിയായ മാതാവും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം തകര്‍ന്ന വീട്ടില്‍ എങ്ങനെ കഴിയുമെന്നാണ് ഹൃദ്രോഗിയും കൂലിപ്പണിക്കാരനുമായ സിദ്ദിഖിന്റെ ആശങ്ക.

കാലപ്പഴക്കം കൊണ്ട് ചോര്‍ന്നൊലിക്കുന്ന വീട് പുനര്‍നിര്‍മ്മിക്കുന്നതിന് പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പല തവണ അപേക്ഷ നല്‍കിയെങ്കിലും പഞ്ചായത്ത് പല കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.