കനത്ത മഴ; കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം, ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശന വിലക്ക്

ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്
heavy rain red alert in calicut
കനത്ത മഴ, കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം
Updated on

കോഴിക്കോട്: കോഴിക്കോട് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കലക്‌ടർ. ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണല്‍ എടുക്കല്‍ എന്നിവ നിര്‍ത്തിവയ്ക്കാൻ കലക്‌ടർ ഉത്തരവിട്ടു.

ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കും ചുരങ്ങളിലൂടെയുമുള്ള അടിയന്തിര യാത്രകൾ അല്ലാത്തവ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ നിരോധിച്ചതായും കലക്‌ടർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.