വിവിധ ഡാമുകൾ തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം

അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രം അടച്ചു.
heavy rain: restrictions in tourist places; dams opened
അതിരപ്പിള്ളി file image
Updated on

തൃശൂര്‍: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നതായും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകള്‍ തുറന്നു. അതിശക്തമായ മഴയെ തുടര്‍ന്ന് അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രം അടച്ചു.

പീച്ചി ഡാമിന്‍റെ 4 സ്പില്‍വേ ഷട്ടറുകള്‍ 150 സെ.മീ വീതവും, വാഴാനി ഡാമിന്‍റെ 4 ഷട്ടറുകള്‍ 90 സെ.മീ വീതമാണ് തുറന്നത്. പൂമല ഡാമിന്‍റെ 4 ഷട്ടറുകള്‍ 15 സെ.മീ വീതവും പത്താഴക്കുണ്ട് ഡാമിന്‍റെ 4 ഷട്ടറുകള്‍ 8 സെ.മീ വീതവും തുറന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്. ഇതുകൂടാതെ തുണക്കടവ് ഡാം തുറന്നു വെള്ളം പെരിങ്ങല്‍ക്കുത്തിലേക്കു ഒഴുക്കുന്നുണ്ട്. തമിഴ്‌നാട് ഷോളയാര്‍ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്.

ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാൽ പ്രദേശങ്ങളില്‍ നിന്നു എല്ലാവരോടും ക്യാമ്പിലേക്കു മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ ജലാശയത്തിന് സമീപത്തിലേക്ക് പോകുകയോ ഇറങ്ങുകയോ ചെയ്യരുതെന്നും ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായും ഭരണകൂടം അറിയിച്ചു.

Trending

No stories found.

Latest News

No stories found.