ശക്തമായ മഴ; മലപ്പുറത്ത് സ്കൂൾ കെട്ടിടം തകർന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്
heavy rain school building collapsed in malappuram
മലപ്പുറത്ത് സ്കൂൾ കെട്ടിടം തകർന്നു
Updated on

മലപ്പുറം: ശക്തമായ മഴയിൽ തിരൂർ കൂട്ടായി പികെടിബിഎം യുപി സ്കൂൾ കെട്ടിടം തകർന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. പ്രവർത്തിക്കുന്നില്ലാത്ത പഴയ ഓടിട്ട കെട്ടിടമാണ് തകർന്നത്. അപകടം സംഭവിച്ചത് പുലർച്ചെയായതിനാൽ വലിയ അപകടം ഒഴിവായി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയിൽ കുതിർന്നതും കാലപഴക്കവും മൂലം കെട്ടിടം നിലംപതിക്കുകയായിരുന്നു. ഫിറ്റ്നെസില്ലാത്ത കെട്ടിടം പൊളിച്ചുനീക്കാത്തതിൽ വിമർശനമുയരുന്നുണ്ട്.

Trending

No stories found.

Latest News

No stories found.