തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ, മലപ്പുറം, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (02-08-2024) അവധി പ്രഖ്യാപിച്ചു.
മഴ കനത്ത സാഹചര്യത്തിലുള്ള മുൻകരുതലിന്‍റേയും സ്കൂളുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നതിന്‍റേയും പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.