മാലിന്യ സംസ്കരണം നിരീക്ഷിക്കാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ഹൈക്കോടതി

എറണാകുളത്തിനും തൃശൂരിനുമായി പൊതുവായ ഒരു നിരീക്ഷണ സംവിധാനമാണ് കോടതി ഏര്‍പ്പെടുത്തിയത്
മാലിന്യ സംസ്കരണം നിരീക്ഷിക്കാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ഹൈക്കോടതി
Updated on

കൊച്ചി: സംസ്ഥാനത്തെ മാലിന്യ നീക്കവും സംസ്കരണവും നിരീക്ഷിക്കാന്‍ 3 മേഖലകളായി തിരിച്ച് പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ഹൈക്കോടതി. കോടതിയുടെ സഹായത്തിനായി 3 അമിക്കസ്‌ക്യൂറിമാരേയും നിയമിച്ചു. ബ്രഹ്മപുരം വിഷയത്തിൽ സ്വമേധയ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നീക്കം.

എറണാകുളത്തിനും തൃശൂരിനുമായി പൊതുവായ ഒരു നിരീക്ഷണ സംവിധാനമാണ് കോടതി ഏര്‍പ്പെടുത്തിയത്. മാലിന്യ സംസ്‌കരണത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കരുത്, മാലിന്യങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കുന്നവരെ കണ്ടെത്തി ശിക്ഷാ നൽകണം, സ്ഥാപനങ്ങള്‍ വീഴ്ചവരുത്തിയാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.