'ആനകളെ എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്ത, തിമിംഗലം കരയിലെ ജീവിയല്ലാത്തത് ഭാഗ്യം'‌; വിമർശിച്ച് ഹൈക്കോടതി

മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങളിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം.
High Court has ruled against elephant processions in temples
'ആനകളെ എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്ത, തിമിംഗലം കരയിലെ ജീവിയല്ലാത്തത് ഭാഗ്യം
Updated on

കൊച്ചി: ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്തയെന്ന് ഹൈക്കോടതി. തിരുവനന്തപുരത്ത് വളർത്തു നായയെ അടിച്ചു കൊന്ന സംഭവത്തിൽ മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങളിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം. അരിക്കൊമ്പൻ വിഷയവും പരിഗണിച്ചിരുന്നു. തിമിംഗലം കരയിൽ ജീവിക്കുന്ന ജീവിയല്ലാതിരുന്നത് ഭാഗ്യം. അല്ലെങ്കിൽ തിമിംഗലത്തെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെയെന്നും കോടതി പറഞ്ഞു.

മുൻകാലുകൾ പരസ്പരം ബന്ധിപ്പിച്ച് അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് മണിക്കൂറുകളോളം ആനയെ നിർത്തുന്നത്. മനുഷ്യന് 5 മിനിറ്റെങ്കിലും അങ്ങനെ നിൽക്കാൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു.

ആനകളെ എഴുന്നള്ളിക്കുമ്പോൾ മതിയായ വിശ്രമം നൽകിയിരിക്കണമെന്നും ക്ഷേത്രങ്ങളിലോ മറ്റിടങ്ങളിലോ മതിയായ ഇടം ഉണ്ടായിരിക്കണമെന്നും ആൾത്തിരക്ക് നിയന്ത്രിക്കുകയും വേണ്ടത്ര ഭക്ഷണം ഉറപ്പാക്കുകയും വേണമെന്നും കോടതി പറഞ്ഞു.

ഇതൊന്നും ആചാരമല്ല മനുഷ്യന്‍റെ വാശിയാണെന്നും ഏറ്റവും വലിയ ക്രൂരതയാണ് ആനയോട് ചെയ്യുന്നതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിമർശിച്ചു.

Trending

No stories found.

Latest News

No stories found.