ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവകരമെന്ന് ഹൈക്കോടതി

മഴയും ഈർപ്പവും കാരണമാവാം ഉണ്ണിയപ്പം പൂത്തതെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം
high court intervened on distribution of expired unniappam in sabarimala
ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവകരമെന്ന് ഹൈക്കോടതി
Updated on

കൊച്ചി: ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തിൽ ഇടുപെട്ട് ഹൈക്കോടതി. വിഷയം ഗൗരവകരമാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. അഭിഭാഷകൻ സമർപ്പിച്ചല ചിത്രം പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. വിഷയം വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

എന്നാൽ മഴയും ഈർപ്പവും കാരണമാവാം ഉണ്ണിയപ്പം പൂത്തതെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. വിഷയത്തില്‍ രേഖാമൂലം മറുപടി നൽകുമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. വിഷയത്തില്‍ രാവിലെ അമിക്കസ് ക്യൂറിയോടും കോടതി വിവരങ്ങൾ തേടിയിരുന്നു.

Trending

No stories found.

Latest News

No stories found.