ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ സന്ദർശനം നടത്തി ഹൈക്കോടതി ജഡ്ജിമാർ

പ്രവര്‍ത്തനരീതി തുടങ്ങിയ കാര്യങ്ങള്‍ ഓരോ പോയിന്‍റുകളിലും എത്തി ജഡ്ജിമാര്‍ വിലയിരുത്തി.
Justice Bechu Kurien Thomas and Justice P. Gopinath at the Brahmapuram waste management plant in Kochi on Thursday
Justice Bechu Kurien Thomas and Justice P. Gopinath at the Brahmapuram waste management plant in Kochi on Thursday
Updated on

തൃക്കാക്കര :ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ ഹൈക്കോടതി ജഡ്ജിമാര്‍ നേരിട്ടെത്തി വിലയിരുത്തി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരാണ് പ്ലാന്‍റ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.നിലവിലെ മാലിന്യ പ്ലാന്‍റ് നിര്‍മ്മാണത്തിലിരിക്കുന്ന ജൈവ മാലിന്യ സംസ്‌കരണ പ്ലാന്‍റ്, ഉള്‍ഭാഗത്തേക്കുള്ള റോഡുകള്‍, അഗ്‌നിരക്ഷാ സംവിധാനങ്ങള്‍, ഇവയുടെ എല്ലാം പ്രവര്‍ത്തനരീതി തുടങ്ങിയ കാര്യങ്ങള്‍ ഓരോ പോയിന്‍റുകളിലും എത്തി ജഡ്ജിമാര്‍ വിലയിരുത്തി.

ഏകദേശം രണ്ട് മണിക്കൂറോളം പ്ലാന്‍റില്‍ ചെലവഴിച്ച ജഡ്ജിമാര്‍ ഓരോ പോയിന്‍റുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. ഇനിയൊരു തീപിടിത്ത സാഹചര്യമുണ്ടായാല്‍ അതിനെ നേരിടാന്‍ എത്രത്തോളം സജ്ജമാണ് പ്ലാന്റിലെ സംവിധാനങ്ങളെന്നും അവര്‍ പരിശോധിച്ചു. നിലവിലെ പ്രവര്‍ത്തനങ്ങളെല്ലാം കണ്ട് ബോധ്യപ്പെട്ടാണ് ജഡ്ജിമാര്‍ പ്ലാന്‍റില്‍ നിന്ന് മടങ്ങിയത്.

തദ്ദേശ സ്വംയഭംരണ വുകപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ള, ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ചെല്‍സ സിനി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എസ്.ശ്രീകല, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ വി.ഇ. അബ്ബാസ്, കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്റഫ്, വടവുകോട് പുത്തന്‍കുരിശ് ഗ്രമപഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മുരുകേശന്‍, അമിക്കസ് ക്യൂറിമാരായ അഡ്വ.എസ്. വിഷ്ണു, അഡ്വ. പൂജ മേനോന്‍, അഡ്വ. ടി.വി വിനു, തദ്ദേശസ്വയംഭരണം, ഫയര്‍, പോലീസ്, കെ.എസ്.ഇ.ബി, ബി.പി.സി.എല്‍ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ജഡ്ജിമാര്‍ക്കൊപ്പമുണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.