മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് തിരിച്ചടി; ഇഡിക്ക് മുന്നിൽ ഹാജരാവുന്നതിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി

ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്
Thomas Isaac
Thomas Isaacfile
Updated on

കൊച്ചി: മസാല ബോണ്ട് കേസിൽ മുൻമന്ത്രി തോമസ് ഐസക്കിന് തിരിച്ചടി. ഇഡിയുടെ സമൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇഡിക്ക് മുന്നിൽ ഹാജരാവുന്നതിന് എന്താണ് തടസമെന്ന് കോടതി ചോദിച്ചു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. നിയമപരായി എന്തു തെറ്റാണ് ഇഡിക്ക് മുന്നിൽ ഹാജരാവുന്നതിനുള്ളതെന്ന് കോടതി ചോദിച്ചു. ഇഡിയുടെ മുന്നില്‍ ഹാജരാകുന്നതില്‍ കോടതിയുടെ ഭാഗത്തു നിന്നും സംരക്ഷണം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ആ ഉത്തരവ് നല്‍കാമെന്നും കോടതി വ്യക്തമാക്കി.

മസാല ബോണ്ട് കേസിൽ ഇന്ന് ഹാജരാവണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തോമസ് ഐസക് ഹാജരായിരുന്നില്ല. എന്നാൽ നിയമപരമായി മസാല ബോണ്ട് കേസ് അന്വേഷിക്കാനുള്ള അധികാരം ഇഡിക്കില്ലെന്നാണ് തോമസ് ഐസക്കിന്‍റെ വാദം. കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.

Trending

No stories found.

Latest News

No stories found.