കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റലിനെതിരായ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് വാദം കേട്ട ശേഷം ഫുൾബെഞ്ചിനു വിട്ടെന്ന ഉത്തരവിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഉത്തരവിനെതിരെ പരാതിക്കാരനായ തിരുവനന്തപുരം ആർ.എസ് ശശികുമാർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി. ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹരായവർക്കും പണം നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സർക്കാരിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.