''കേന്ദ്രം പണം തരുന്നില്ലെങ്കിൽ ചീഫ് മിനിസ്റ്റേഴ്സ് സ്കീമാക്കൂ'', ഉച്ചഭക്ഷണ പദ്ധതിയെക്കുറിച്ച് കോടതി

കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ ഹെഡ്മാസ്റ്റർമാർ എന്തിനു പണം നൽകണമെന്നു കോടതി
Representative image of a mid day meal kitchen
Representative image of a mid day meal kitchen
Updated on

കൊച്ചി: സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശിക സംബന്ധിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ ഹെഡ്മാസ്റ്റർമാർ എന്തിനു പണം നൽകണമെന്നു കോടതി ചോദിച്ചു.

എന്തിനാണു ജീവനക്കാർക്കു ബാധ്യത ഉണ്ടാക്കുന്നത്? കേന്ദ്രം പണം തരുന്നില്ലെങ്കിൽ കേന്ദ്രത്തിന്‍റെ പേരൊഴിവാക്കി ചീഫ് മിനിസ്റ്റേർസ് സ്കീം എന്നാക്കൂ എന്നും കോടതി പറഞ്ഞു. കേസ് മറ്റന്നാൾ പരിഗണിക്കാനായി മാറ്റി.

സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകിയതിൽ പ്രധാന അധ്യാപകർക്കുള്ള കുടിശികയുടെ അമ്പതു ശതമാനം ഉടൻ കൊടുക്കാൻ തീരുമാനമായെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

എൺപത്തി ഒന്നു കോടി എഴുപത്തി മൂന്നു ലക്ഷം രൂപയാണു വിതരണം ചെയ്യുക. 163 കോടി രൂപയുടെ കുടിശിക ലഭിക്കാൻ നടപടി ആവശ്യപ്പെട്ട് അധ്യാപക സംഘടന കെപിഎസ്ടിഎ നൽകിയ ഹർജിയിലാണു നടപടി.

സംസ്ഥാനത്തെ പ്രധാന അധ്യാപകർക്കുള്ള കുടിശിക മുഴുവൻ ലഭ്യമാക്കണമെന്നു സംഘടന കോടതിയിൽ ആവശ്യപ്പെട്ടു. കേന്ദ്ര വിഹിതം വൈകിയതാണു പ്രതിസന്ധിയുണ്ടാക്കിയതെന്നായിരുന്നു നേരത്തേ സർക്കാർ കോടതിയെ അറിയിച്ചത്.

Trending

No stories found.

Latest News

No stories found.