ജാതി അധിക്ഷേപം; കലാമണ്ഡലം സത്യഭാമ കീഴടങ്ങണമെന്ന് ഹൈക്കോടതി

മോഹിനിയാട്ടം കലാകാരൻ ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശത്തിലാണ് കലാമണ്ഡലം സത്യഭാമക്കെതിരേ പൊലീസ് കേസെടുത്തത്
high court orders kalamandalam satyabhama to surrender
ഡോ. ആർഎൽവി രാമകൃഷ്ണൻ, കലാമണ്ഡലം സത്യഭാമ.
Updated on

കൊച്ചി: നൽത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി കലാമണ്ഡലം സത്യഭാമ കീഴങ്ങണമെന്ന് ഹൈക്കോടതി നിർദേശം. ഒരാഴ്ചക്കുള്ളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നിർദേശം.

മോഹിനിയാട്ടം കലാകാരൻ ആർഎൽവി രാമകൃഷ്ണനെതിരേ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് കലാമണ്ഡലം സത്യഭാമക്കെതിരേ പൊലീസ് കേസെടുത്തത്.

യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരേ രാമകൃഷ്ണൻ നൽകിയിരിക്കുന്ന പരാതി.

ചാലക്കുടി ഡിവൈ.എസ്‌പിക്കാണ് രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിനു കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.