''കൊടുത്തു തീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും നൽകിക്കൂടെ''; സർക്കാരിനോട് ഹൈക്കോടതി

ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്
high court questions welfare pension distribution
ക്ഷേമപെൻഷൻ കുറച്ചെങ്കിലും കൊടുത്ത് തീർത്തുകൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി
Updated on

കൊച്ചി: കൊടുത്തു തീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും കൊടുത്ത് തീർത്തുകൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്.

പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിഹിതവും സെസ് വഴി ലഭിക്കുന്ന തുകയും സർക്കാർ പെൻഷനായി നൽകുന്ന തുകയും അറിയിക്കാൻ കഴിഞ്ഞവ തവണ കേസ് പരിഗണിക്കവെ കോടതി അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ നൽകാനും കോടതി നിർദേശിച്ചു. കേന്ദ്ര വിഹിതവും സെസ് വിഹിതവും ലഭിച്ചിട്ടും പെൻഷൻ നൽകുന്നില്ലഎന്ന് മറിയക്കുട്ടിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. ഈ സമയത്താണ് കുറച്ചെങ്കിലും പെൻഷൻ നൽകിക്കൂടേ എന്ന് കോ‌ടതി ചോദിച്ചു. കേസ് വീണ്ടും ഈ മാസം 30 ന് പരിഗണിക്കും.

Trending

No stories found.

Latest News

No stories found.