പ​തി​നെ​ട്ടാം പ​ടിയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി, റി​പ്പോ​ർ​ട്ട് തേ​ടി എ​ഡി​ജി​പി

തന്ത്രിയും ​മേൽശാന്തിയും അടക്കമുള്ള ആചാര്യന്മാർ പോലും നടയടച്ച് ഇറങ്ങുമ്പോൾ മു​ന്നോ​ട്ടു നോ​ക്കി​യാണ് പ​ടി​യി​റങ്ങുന്നത്
High Court strongly criticizes photo shoot of police officers in sabarimala
പ​തി​നെ​ട്ടാം പ​ടിയിൽ പൊലീസുകാരുടെ ഫോട്ടോ ഷൂട്ട്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി, റി​പ്പോ​ർ​ട്ട് തേ​ടി എ​ഡി​ജി​പി
Updated on

കൊച്ചി: ശബരിമല സ​ന്നി​ധാ​ന​ത്തി​ന്‍റെ പതിനെട്ടാം പടിയിൽ ശ്രീ​കോ​വി​ലി​നു തി​രി​ഞ്ഞു നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. സന്നിധാനത്തെ പൊലീസ് പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം നടപടികൾ അനുവദനീയമല്ല. തിരുമുറ്റത്തും സോപാനത്തിലും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്സിക്യൂ​ട്ടീവ് ഓഫിസർ റിപ്പോർട്ട് നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.

ശബരിമലയിൽ ഭക്തരിൽ നിന്ന് അമിതമായി അനധികൃതമായി വില ഈടാക്കുന്ന കടകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണ​മെ​ന്ന് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേറ്റുമാ​ർ​ക്കു നിര്‍ദേശം ന​ൽ​കി. തീർ​ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ബെ​ഞ്ച്.

ഹോട്ടലുകൾ കേന്ദ്രീകരിച്ച് ചില പ്രശ്നങ്ങൾ സ്പെഷ്യൽ കമ്മിഷണർ സൂചിപ്പിച്ചതായും ഹൈക്കോടതി വ്യക്തമാക്കി. ഇതു​ സംബന്ധിച്ച് ദേവസ്വം ബോർഡിനോട് വിവരങ്ങൾ ആരാഞ്ഞ​ ശേഷമാണ് പരിശോധന സംബന്ധിച്ച നിര്‍ദേശം ഹൈക്കോടതി നൽകിയത്.

അതേസമയം, ഫോട്ടോ ഷൂട്ട് വിവാദമായതിനു പിന്നാലെ റിപ്പോർട്ട് തേടി എഡിജിപി എസ്.​ ശ്രീജിത്ത് രംഗത്തെത്തി. ഡ്യൂട്ടി പൂർത്തിയാക്കി മടങ്ങും മുമ്പ് പതിനെട്ടാം​ പടിയില്‍ തിരിഞ്ഞുനിന്ന് പൊലീസു​കാര്‍ ചിത്രമെടുത്ത​തു വി​വാ​ദ​മാ​യ​തി​നാ​ലാണ് സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ കെ.ഇ. ബൈജുവിനോട് എഡിജിപി റിപ്പോര്‍ട്ട് തേടിയത്.

ഡ്യൂട്ടിക്കു ശേഷം തിങ്കളാഴ്ച മടങ്ങിയ ആദ്യ ബാച്ചിലെ പൊലീസുകാർ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പടിയുടെ താഴെ മുതൽ വരി വരിയായി നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഈ ​ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദമായി. വിശ്വഹിന്ദു പരിഷത്തും കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി​യും രംഗത്തെത്തി. തന്ത്രിയും ​മേൽശാന്തിയും അടക്കമുള്ള ആചാര്യന്മാർ പോലും നടയടച്ച് ഇറങ്ങുമ്പോൾ മു​ന്നോ​ട്ടു നോ​ക്കി​യാണ് പ​ടി​യി​റങ്ങുന്നത്.

ആ​ചാ​ര ലം​ഘ​നം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​യ്യ​പ്പ വി​ശ്വാ​സി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​ണ​മെ​ന്നും ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Trending

No stories found.

Latest News

No stories found.