ഹിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ബസുകൾ ഉപയോഗിക്കരുത്; ശബരിമല സർവീസിൽ കെഎസ്ആർ‌ടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ്

വെള്ളിയാഴ്ച ശബരിമല നട തുറക്കുകയാണ്
high court warned ksrtc to sabarimala service
ഹിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ ബസുകൾ ഉപയോഗിക്കരുത്; ശബരിമല സർവീസിൽ കെഎസ്ആർ‌ടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ്
Updated on

കൊച്ചി: ശബരിമല സർവീസിൽ കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഹിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ ഒരു ബസ് പോലും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി കർശന നിർദേശം നൽകി. ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ട് പോവാൻ പാടില്ല, അത്തരത്തിലെന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ നടപടിയുണ്ടാവുമെന്നും കോടതി വ്യക്തമാക്കി.

വെള്ളിയാഴ്ച മണ്ഡലകാലത്തിന് തുടക്കമാവുകയാണ്. പുലർച്ചെ 3 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്നു മുതൽ രാത്രി 11 മണി വരെയുമായിരിക്കും ദർശനസമയം. ശബരിമല മേൽശാന്തിയായ എസ്. അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയും വെള്ളിയാഴ്ച സ്ഥാനമേൽക്കും. വൈകിട്ട് 6ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കലം പൂജിച്ച് അഭിഷേകം നടത്തും.

Trending

No stories found.

Latest News

No stories found.