സംസ്ഥാനത്ത് ഉയർന്ന താപനില; പാലക്കാടും കൊല്ലത്തും തൃശൂരും പ്രത്യേക മുന്നറിയിപ്പ്

പാലക്കാട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂർകൂടി ഉഷ്ണതരംഗ സാഹചര്യം തുടരാനും സാധ്യതയുണ്ട്
Representative Image
Representative Image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില. പാലക്കാട് 40 ഡിഗ്രി ചൂടാണ് പരമാവധി രേഖപ്പെടുത്തുകയെന്ന് കലാവസ്ഥ നീരിക്ഷണ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. കൊല്ലത്തും തൃശൂരും പരാമവധി 39 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രിയുമാണ്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം കാസർകോഡ് ജില്ലകളിൽ 37 ഡിഗ്രിയും എറണാകുളത്ത് 36 ഡിഗ്രിയും ഇടുക്കി,വയനാട് ജില്ലകളിൽ 35 ഡിഗ്രിയുമാണ് രേഖപ്പെടുത്തുക. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ അന്തരീക്ഷ ആർദ്രത 55-65 ശതമാനം പരിധിയിലായിരിക്കാൻ സാധ്യതയുള്ളതിനാൽ ഉയർന്ന ചൂടോടുകൂടിയ അസ്വസ്ഥയുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്.

പാലക്കാട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂർകൂടി ഉഷ്ണതരംഗ സാഹചര്യം തുടരാനും സാധ്യതയുണ്ട്. പ്രദേശവാസികളും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.