അധിക്ഷേപ പരാമർശം: സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

മുൻപും മുൻകൂർ ജാമ്യം തേടി സത്യഭാമ കോടതിയെ സമീപിച്ചിരുന്നു
highcourt seeks states response in satyabhamas anticipatory bail
ഡോ. ആർഎൽവി രാമകൃഷ്ണൻ, കലാമണ്ഡലം സത്യഭാമ.
Updated on

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. വീണ്ടും കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റു ചെയ്യരുതെന്ന് സത്യഭാമയുടെ അഡ്വക്കേറ്റ് ബി.എ. ആളൂർ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

മുൻപും മുൻകൂർ ജാമ്യം തേടി സത്യഭാമ കോടതിയെ സമീപിച്ചിരുന്നു. ഇത് നെടുമങ്ങാട് സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. സത്യഭാമ ആരേയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനില്‍ക്കില്ലെന്നും അഡ്വ. ബി എ ആളൂര്‍ വാദിച്ചു. കേസില്‍ എസ്‌സി, എസ്ടി വകുപ്പുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ആളൂര്‍ വാദിച്ചു. തുടർന്നാണ് സർക്കാരിന്‍റെ വിശദീകരണം തേടാൽ കോടതി തീരുമാനിച്ചത്.

മോഹിനിയാട്ടം സ്ത്രീകളുട കലാരൂപമാണെന്നും അത് ഇനി പുരുഷനാണ് കളിക്കുന്നതെങ്കിൽ സൗന്ദര്യമുള്ള പുരുഷനായിരിക്കണം. ചിലരുണ്ട് കാക്കയുടെ നിറമാണ്. ഇവനെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ലെന്നായിരുന്നു സത്യഭാമയുടെ പരാമർശം. സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഈ അധിക്ഷേപ പരാമർശം.

Trending

No stories found.

Latest News

No stories found.