ഓണം പൊടിപൊടിച്ച് കെഎസ്ആർടിസി; പ്രതിദിന വരുമാനം സർവ്വകാല റെക്കോർഡിൽ

ഓ​ഗസറ്റ് 26 മുതൽ ഒക്ടോബർ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്
കെഎസ്ആർടിസി ബസുകൾ
കെഎസ്ആർടിസി ബസുകൾfile
Updated on

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വരുമാനം സർവ്വ കാല റെക്കോർഡിൽ. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച ( സെപ്തംബർ -4 ) മാത്രം 8.79 കോടി രൂപയാണ് കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ നിറഞ്ഞത്. ഈ ഓണക്കാലത്ത് ഓ​ഗസ്റ്റ് 26 മുതൽ ഒക്ടോബർ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്.

അതിൽ 5 ദിവസം വരുമാനം 7 കോടി രൂപ കടന്നു. 26 ന് 7.88 കോടി, 27 ന് 7.58 കോടി, 28 ന് 6.79 കോടി, 29 തിന് 4.39 കോടി, 30 തിന് 6.40 കോടി, 31 ന് 7.11 കോടി, സെപ്തംബർ 1 ന് 7.79 കോടി, 2 ന് 7.29 കോടി, 3 ന് 6.92 കോടി എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.

''കെഎസ്ആർടിസി മാനേജ്മെന്‍റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമായാണ് റെക്കോര്‍ഡ് വരുമാനം ലഭിച്ചത്, ഇതിന് പിന്നിൽ രാപ്പകല്‍ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും അഭിനന്ദിക്കുന്നു'' - സിഎംഡി അറിയിച്ചു. ഇതിന് മുൻപ് 2023 ജനുവരി 16 ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടി എന്ന റെക്കോർഡ് വരുമാനമാണ് ഇപ്പോൾ ഭേദിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.