കനത്ത മഴ: അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച സ്കൂൾ അവധി

കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, തൃശൂർ, മലപ്പുറം ജില്ലകളിലാണ് അവധി
കനത്ത മഴ: അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച സ്കൂൾ അവധി
കനത്ത മഴ: അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച സ്കൂൾ അവധി
Updated on

കണ്ണൂർ: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, തൃശൂർ, മലപ്പുറം ജില്ലകളിലെ അങ്കണവാടികളും പ്രൊഫഷണൽ കോളെജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കാസർഗോഡ് ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കൊളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്റ്റർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.