നിയമനക്കോഴ വിവാദം: അഖിൽ സജീവിനെതിരേ കൂടുതൽ പരാതികൾ

ഈ മാസം 13 നാണ് തപാൽ മന്ത്രിയുടെ ഓഫീസിലെത്തിയത്
നിയമനക്കോഴ വിവാദം: അഖിൽ സജീവിനെതിരേ കൂടുതൽ പരാതികൾ
Updated on

മലപ്പുറം: ആയുഷ് വകുപ്പിൽ ഹോമിയോ ഡോക്‌ടർ നിയമന കോഴവിവാദത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന ആരോപണം നേരിടുന്ന അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്ത്.

നോർക്ക റൂട്ട്സിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയെടുത്തത്. പിന്നീട് സിപിഎം ഇടപ്പെട്ട് പണം തിരികെ നൽകുകയായിരുന്നെന്ന് ശ്രീകാന്ത് വ്യക്തമാക്കി.

അതേസമയം, നിയമനകേഴ വാങ്ങിയെന്ന പരാതി ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ഓഗസ്റ്റ് 17 ന് അറിയിച്ചതായി ചൂണ്ടിക്കാട്ടി പരാതിക്കാരന്‍റെ സുഹൃത്ത് കെ.പി.ബാസിത് രംഗത്തെത്തിയിരുന്നു. നേരിട്ട് പരാതി നൽകാനായി മന്ത്രിയുടെ ഓഫീസിലെത്തിയ വിവരവും അദ്ദേഹം പുറത്തുവിട്ടു.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. കെ. സജീവ് അടക്കമുള്ളവരെ പരാതി ബോധിപ്പിച്ചുവെന്നും അഖിൽ മാത്യുവിനെ പലവട്ടം ഫോണിൽ വിളിച്ചിട്ടും നേരിട്ടു കാണാൻ തയാറായില്ലെന്നും ബാസിത് പറയുന്നു. ഫോണിൽ ബന്ധപ്പെട്ട് രേഖാമൂലം പരാതി നൽകാൻ മന്ത്രിയുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടു. ഈ മാസം 13 നാണ് തപാൽ മന്ത്രിയുടെ ഓഫീസിലെത്തിയത്.

Trending

No stories found.

Latest News

No stories found.