കൊച്ചി: എസ്‌ഐപി ടോപ്പ്-അപ്പിന്‍റെ പ്രാധാന്യത്തെ കുറിച്ച് നിക്ഷേപകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ മ്യൂച്ചല്‍ ഫണ്ട് കമ്പനിയായ എച്ച്എസ്ബിസി ഡിജിറ്റല്‍ ക്യാമ്പയിന് തുടക്കം കുറിച്ചു. 30 സെക്കന്‍ഡ് വീതമുള്ള മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് Apne #SIPKoDoPromotion എന്ന ഹാഷ് ടാഗോട് കൂടി ആരംഭിച്ച ക്യാമ്പയിന്‍.
നിക്ഷേകര്‍ക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റെ പ്ലാനുകളില്‍ ടോപ്പ്-അപ്പ് സൗകര്യം തെരഞ്ഞെടുത്ത് അവരുടെ നിക്ഷേപ തുകയില്‍ അര്‍ഹമായ വര്‍ധന നല്‍കുക എന്ന ആശയം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. നിശ്ചിത ഇടവേളകളില്‍ ഒരു നിശ്ചിത തുക മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുന്ന ഒരു ജനപ്രിയ നിക്ഷേപ രീതിയാണ് എസ്‌ഐപി.
പദ്ധതി പണപ്പെരുപ്പം, മാറിയ ജീവിതശൈലി, വർധിച്ചുവരുന്ന ചെലവുകള്‍ മുതലായ കാര്യങ്ങള്‍ മറികടന്നുകൊണ്ട് വരുമാനത്തിന് അനുസൃതമായി സമ്പാദ്യവും മുന്നോട്ടു കൊണ്ടു പോകാന്‍ നിക്ഷേപകരെ സഹായിക്കുന്ന പദ്ധതിയാണിത്. വ്യക്തികള്‍ക്ക് വരുമാനത്തിന് തുല്യമായ രീതിയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ എസ്‌ഐപി ടോപ്പ് അപ്പിലൂടെ കഴിയുമെന്നും ഇതിലൂടെ നിക്ഷേപകര്‍ക്ക് വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തെ മറികടന്നുകൊണ്ട് സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാകുമെന്നും എച്ച്എസ്ബിസി മ്യൂച്വല്‍ ഫണ്ട് സിഇഒ കൈലാഷ് കുല്‍ക്കര്‍ണി പറഞ്ഞു.