ധനവകുപ്പിന്‍റെ പ്രതീക്ഷ തകർത്ത് സംസ്ഥാനത്ത് ഓണക്കാല നികുതി വരുമാനത്തില്‍ വന്‍ കുറവ്

800 കോടി രൂപയുടെ കുറവ് ഈ വർഷം ഓഗസ്റ്റില്‍ ഉണ്ടായത്
ധനവകുപ്പിന്‍റെ പ്രതീക്ഷ തകർത്ത് സംസ്ഥാനത്ത് ഓണക്കാല നികുതി വരുമാനത്തില്‍ വന്‍ കുറവ്
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ നികുതി വരുമാനത്തിൽ വൻ ഇടിവ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഓണക്കാലത്ത് നികുതി വരുമാനം കുറയുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിച്ചതിനേക്കാൾ കുറവാണ് ഓഗസ്റ്റ് മാസത്തിലെ നികുതി.

ഓണക്കാലത്തെ നികുതി വരുമാനത്തിലാണ് സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഓണക്കാലത്തെ വരുമാനം ഉപയോഗിച്ച് തത്കാലം മുന്നോട്ട് പോകാമെന്നതായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ഈ പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് നികുതി വരുമാനത്തില്‍ ഓണക്കാലത്ത് വലിയ ഇടിവുണ്ടായത്.

7368.79 കോടി രൂപ മാത്രമാണ് ഓഗസ്റ്റ് മാസം നികുതിയായി ലഭിച്ചത്. എന്നാൽ ജൂലൈയിൽ 7469.17 കോടി രൂപയും ജൂണില്‍ 8619.92 കോടി രൂപയുമായിരുന്നു സംസ്ഥാനത്തെ നികുതി വരുമാനം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 8165.57 കോടി രൂപയാണ് നികുതിയിനത്തില്‍ സംസ്ഥാനത്തിന് വരുമാനമുണ്ടായത്.

അതായത് 800 കോടി രൂപയുടെ കുറവ് ഈ വർഷം ഓഗസ്റ്റില്‍ ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധിയും നികുതി വരുമാനത്തിലെ കുറവും സംസ്ഥാനത്തെ പരിധി കടന്ന് കടമെടുക്കുന്നതിലേക്ക് തളളിവിടുകയും ചെയ്തു. 6348.16 കോടി രൂപയാണ് ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ കടമെടുത്തത്. ഈ വർഷത്തെ ഇതുവരെയുളള മൊത്തം കടം 23,735 കോടി രൂപയാണ്.

Trending

No stories found.

Latest News

No stories found.