കുസാറ്റ് ദുരന്തം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

സർവകലാ ശാലയിലെ സുരക്ഷാ വീഴ്ചയടക്കം പരിശോധിക്കാനാണ് നിർദേശം
കുസാറ്റ് ദുരന്തം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Updated on

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് നാലു പേർ മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി രണ്ടായ്ചയ്ക്കകം അടിയന്തര റിപ്പോർട്ടു സമർപ്പിക്കാൻ ആലുവ റൂറൽ എസ്പിക്ക് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നോട്ടീസയച്ചു.

സർവകലാ ശാലയിലെ സുരക്ഷാ വീഴ്ചയടക്കം പരിശോധിക്കാനാണ് നിർദേശം. കുസാറ്റിന്‍റെ വീഴ്ച ചൂണ്ടിക്കാട്ടി നൽകിയ പരാതിയിടെ അടിസ്ഥാനത്തിലാണ് നടപടി. 2500 പേർ ഉൾകൊള്ളുന്ന ഹാളിന് ഒരു പ്രവേശന വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് വലിയ പിഴവാണ്. പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ല, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസമി പരാതിയിൽ വ്യക്തമാക്കുന്നു.

Trending

No stories found.

Latest News

No stories found.