എംഎൽഎമാർ ഒന്നിച്ചു: ഇടമലയാർ പോങ്ങൻ ചുവടിലേക്ക് കെഎസ്ആർടിസി എത്തി

സമയ ക്രമവും റൂട്ടും പ്രഖ്യാപിച്ചു
idamalayar Pongan Chuvadu KSRTC bus trial run
എംഎൽഎമാർ ഒന്നിച്ചു: ഇടമലയാർ പോങ്ങൻ ചുവടിലേക്ക് കെഎസ്ആർടിസി എത്തി
Updated on

പെരുമ്പാവൂർ: പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി, ആൻറണി ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എടി അജിത് കുമാർ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ബിൻസി മോഹൻ, എന്നീ ജനപ്രതിനിധികളുടെ ഒപ്പം ഊരു മൂപ്പന്മാരും, കെഎസ്ആർടിസി ഉദ്യോഗസ്ഥരും പോങ്ങൻ ചോടിലേക്കുള്ള ആദ്യ യാത്രയിൽ പങ്കാളികളായി.

2018 യിൽ വൈശാലി ഗുഹ വരെ കെഎസ്ആർടിസി ട്രെയ്ൽ റൺ നടത്തിയിരുന്നെങ്കിലും പിന്നീട് സർവീസ് ആരഭിക്കാതിരിക്കുകയുമായിരുന്നു. 1971 ൽ ഇടമലയാർ ഡാം പണിയുന്ന കാലഘട്ടത്തിൽ ഡാമിന്‍റെ ക്യാച്ച് മെന്‍റ്ഏരിയയിൽ താമസിച്ചിരുന്ന 200 ഓളം കുടുംബങ്ങളെയാണ് ഇടമലയാറിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള പോങ്ങൻ ചുവട് താളുകണ്ടം എന്നീ സ്ഥലങ്ങളിലായി മാറ്റിപ്പിച്ചത്. അക്കാലയളവിൽ ഇടമലയാർ നിന്ന് തിരുവനന്തപുരത്തിന് രണ്ട് ബസ് സർവീസ് ഉൾപ്പെടെ 12 സർവീസുകൾ ഉണ്ടായിരുന്നെങ്കിലും കാലക്രമേണ അവയെല്ലാം നിലച്ചു പോവുകയായിരുന്നു. ദുർഘടമായ കാട്ടുപാതയിലൂടെയാണ് അഞ്ചു പതിറ്റാണ്ടായി ഇവർ സഞ്ചരിച്ചിരുന്നത്.

1980 നു മുമ്പുള്ള വഴി എന്നുള്ള രീതിയിൽ വനംവകുപ്പിന്‍റെ അനുമതി ആവശ്യമില്ലാ എന്ന നിലപാടാണ് എംഎൽഎമാർ ഉയർത്തിയതെങ്കിലും, 2.8 കിലോമീറ്റർ ദൂരത്തിൽ റോഡ് വിട്ടു നൽകാമെന്ന് കളക്ടറുടെയും മന്ത്രിയുടെയും സാന്നിധ്യത്തിൽ മലയാറ്റൂർ ഡി എഫ് ഒ ഉറപ്പു നൽകിയതോടെയാണ് ഊരിന്‍റെ യാത്രാ ക്ലേശം മാറുന്നത് .ഉച്ചയ്ക്ക് കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുറപ്പെട്ട ബസ്സിന് വടാട്ടുപാറയിൽ ജനങ്ങളും , ഇടമലയാറിൽ ഇടമലയാർ യുപി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി.

idamalayar Pongan Chuvadu KSRTC bus trial run
idamalayar Pongan Chuvadu KSRTC bus trial run

വൈകിട്ട് 5 മണിയോടെ താളുകണ്ടം ഊരും കടന്ന് പോങ്ങൻ ചുവട് ഊരിൽ ബസ് എത്തിച്ചേർന്നു. ഊരു മൂപ്പൻ ശേഖരന്‍റെ നേതൃത്വത്തിൽ എംഎൽഎമാരെയും കെഎസ്ആർടിസി ബസ്സിനെയും വരവേറ്റു. ഊരിലെ ജനങ്ങൾ വലിയ സന്തോഷമാണ് അനുഭവിക്കുന്നതെന്ന് ഊരും മൂപ്പൻ പ്രസംഗത്തിൽ വ്യക്തമാക്കി .ദീർഘ നാളായുള്ള തങ്ങളുടെ ആവശ്യം സാധിച്ചു തന്നതിൽ അവർ എംഎൽഎമാർക്ക് നന്ദി രേഖപ്പെടുത്തി. പോങ്ങൻ ചുവട് ആദിവാസി കുടിയിൽ നിന്നും രാവിലെ ആറു മണിക്ക് എറണാകുളത്തേക്ക് ബസ് പുറപ്പെടും. എട്ടേകാലിന് കോതമംഗലത്ത് എത്ര തക്ക വിധവും തുടർന്ന് കാക്കനാട് കളക്ടറേറ്റിൽ 9:50ന് എത്തുകയും പത്തേ കാലിന് എറണാകുളത്ത് എത്തക്ക വിധവും ആണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

വൈകിട്ട് 5.10 ന് കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇടമലയാർ വഴി സഞ്ചരിക്കുന്ന ബസ് ഏഴുമണിക്ക് പോങ്ങൻ ചുവട് ആദിവാസി കേന്ദ്രത്തിൽ എത്തുകയും അവിടെ ഹോൾട്ട് ചെയ്യുകയും ചെയ്യുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു. ദീർഘനാളായി വലിയ വണ്ടികളും കടന്നുപോകാത്ത സാഹചര്യത്തിൽ റോഡിന്‍റെ അരികു വരെയും ഈറ്റയും ഇഞ്ചയും നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അവ അടിയന്തിരമായി വെട്ടി മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായി എംഎൽഎമാർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.