ഇടുക്കി മെഡിക്കൽ കോളെജ് നിർമ്മാണം 6 മാസത്തിനകം തീർക്കണം: വീണ ജോർജ്

കാത്ത് ലാബ് സ്ഥാപിക്കുന്നതിന് പ്രഥമ പരിഗണനയാണ് നൽകുന്നത്.
Idukki Medical College Construction should be completed within 6 months: Veena George
Veena Georgefile
Updated on

തിരുവനന്തപുരം: ഇടുക്കി മെഡിക്കൽ കോളെജിൽ നടന്നുവരുന്ന മുഴുവൻ നിർമാണ പ്രവൃത്തികളും മാർച്ച് 9നകം പൂർത്തീകരിക്കണമെന്ന് നിർവഹണ ഏജൻസിയായ കിറ്റ്കോയ്ക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശം നൽകി. സർക്കാരിന്‍റെ 100 ദിന കർമ പരിപാടികളുടെ ഭാഗമായി ഇടുക്കി മെഡിക്കൽ മെഡിക്കൽ കോളെജ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഇടുക്കി മെഡിക്കൽ കോളെജിന് മാത്രമായി കാർഡിയാക് വിഭാഗം ഉൾപ്പെടെ 51 ഡോക്റ്റർ തസ്തികളാണ് അനുവദിച്ചിട്ടുള്ളത്. ലക്ചർ ഹാൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാട്ടേഴ്സ് എന്നിവ പൂർത്തിയാക്കി. ഇനിയും പ്രവൃത്തികൾ തീർക്കാനുള്ളവ സമയബന്ധിതമായി പൂർത്തീകരിക്കണം. പുതുതായി അനുവദിക്കപ്പെട്ട 50 ഏക്കർ ഉപയോഗപ്പെട്ടത്തുന്നതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. കാത്ത് ലാബ് സ്ഥാപിക്കുന്നതിന് പ്രഥമ പരിഗണനയാണ് നൽകുന്നത്.

നൂറുദിന കർമപരിപാടിയുടെ ഭാഗമായി കോളെജിലെ വിവിധ നിർമാണ പദ്ധതികൾക്കായി അനുവദിച്ച 92 കോടി രൂപയിൽ നിന്നും നിർമാണം പൂർത്തിയാക്കിയ ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാട്ടേഴ്സ് , മോഡുലാർ ലാബ്, ലക്ചർ ഹാൾ, വിവിധ ആശുപത്രി ഉപകരണങ്ങൾ എന്നിവയുടെ ഉദ്ഘാടനം മെഡിക്കൽ കോളേജിൽ മന്ത്രി നിർവഹിച്ചു. പ്രതിഭാധനരായ അധ്യാപകരുടെ സാന്നിധ്യമാണ് ഇടുക്കി മെഡിക്കൽ കോളെജിനെ വ്യത്യസ്തമാക്കുന്നത്.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് മികച്ച വിജയ ശതമാനം നേടിയ മെഡിക്കൽ കോളേജുകളിൽ രണ്ടാം സ്ഥാനം നേടാൻ ഇടുക്കിക്ക് കഴിഞ്ഞു. കുട്ടികളുന്നയിച്ച ചില വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവയ്ക്കും പ്രഥമ പരിഗണന നൽകും. സ്ഥലം എംഎൽഎ എന്ന നിലയിൽ മന്ത്രി റോഷി അഗസ്റ്റിനും നല്ല പിന്തുണയാണ് നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.