തിരുവനന്തപുരം: ഇന്നലെ ഇടുക്കിയിൽ ശക്തമായ ചൂടിന് ആശ്വാസമായി വേനൽ മഴ ലഭിച്ചു. ഇടുക്കി വട്ടവടയിലെ സ്വാമിയാരലക്കുടി ഊരിൽ ശക്തമായ മഴയ്‌ക്കൊപ്പം ആലിപ്പഴം പെയ്തിറങ്ങി.
അപൂർവമായി പെയ്യുന്ന ആലിപ്പഴം പ്രദേശവാസികളെ കൗതുകത്തിലാഴ്ത്തി. ചിലർ തുരുതുര പെയ്തിറങ്ങിയ ആലിപ്പഴം പെറുക്കിക്കുട്ടി, മറ്റു ചിലർ ഫോട്ടോ എടുത്ത് സ്റ്റാറ്റസാക്കി.
മുത്തുമണികൾ പോലെ പെയ്തിറങ്ങിയ ആലിപ്പഴം ആദ്യമായി കണ്ടവരും കഴിച്ചു നോക്കിയവരും ഏറെ. മധുരമുണ്ടെന്ന് കരുതിയിരുന്നവർക്ക് നിരാശ.. വായിലിട്ടാൽ അലിഞ്ഞു പോവുന്ന ഒരു ഐസു കട്ട... പക്ഷേ ആലിപ്പഴമാണ്, അപൂർവമാണ്.