അനധികൃത സ്വത്ത് സമ്പാദനം; കോട്ടയം മെഡിക്കല്‍ കോളെജ് യൂറോളജി വിഭാഗം മേധാവിക്ക് സസ്‌പെന്‍ഷൻ

ഡോക്റ്റര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡോ. വാസുദേവൻ
ഡോ. വാസുദേവൻ
Updated on

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവനെ സർവീസിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഡോക്റ്റര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2013 മുതല്‍ 2018 വരെ അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു വിജിലന്‍സിന്റെ ശുപാര്‍ശ. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

Trending

No stories found.

Latest News

No stories found.