ഇമാക് സൈലന്റ് ഹീറോസ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം എം.വി ശ്രേയാംസ് കുമാറിന്

കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമായ സാംസ്കാരിക സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയത്
ഇമാക് സൈലന്റ് ഹീറോസ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം എം.വി ശ്രേയാംസ് കുമാറിന്
Updated on

കൊച്ചി: ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരളയുടെ ഇമാക് - 2024 സൈലന്റ് ഹീറോസ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം മുൻ എം.പിയും മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ എം.വി ശ്രേയാംസ് കുമാറിന്.

കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമായ സാംസ്കാരിക സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയത്. 1999-ൽ കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ മാതൃഭൂമി കലോത്സവം, മാതൃഭൂമി ഫിലിം അവാർഡ്, മോജോ റേസിംഗ്, മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്‌സ് (എം.ബി.ഐ.എഫ്.എൽ), കൾച്ചർ തുടങ്ങിയ പരിപാടികളിൽ സുപ്രധാന പങ്കായിരുന്നു അദ്ദേഹം വഹിച്ചത്. ഏപ്രില്‍ 17-ന് കൊച്ചി ലെമെറിഡിയനില്‍ വച്ച് പുരസ്‌കാരം നല്‍കും

ഇമാക് സൈലന്റ് ഹീറോസ് അവാർഡുകളുടെ അഞ്ചാം പതിപ്പാണ് ഇമാക് 2024. സംസ്ഥാനത്തെ ഇവന്റ് മാനേജർമാരുടെ മികച്ച പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഇമാക് അവാർഡുകൾ നൽകുന്നത്.

Trending

No stories found.

Latest News

No stories found.