കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്‍റെയും പാലക്കാട്ട് വിജയരാഘവന്‍റെയും അപരന്മാരുടെ പത്രികകൾ തള്ളി

പത്രിക തള്ളിയതിനെതിരെ അപരന്മാര്‍ കോടതിയെ സമീപിച്ചേക്കും.
എ.വിജയരാഘവന്‍ ,ഫ്രാന്‍സിസ് ജോര്‍ജ്
എ.വിജയരാഘവന്‍ ,ഫ്രാന്‍സിസ് ജോര്‍ജ്
Updated on

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് ആശ്വാസമായി നാമനിര്‍ദേശ പത്രിക നല്‍കിയ അപരന്മാരുടെ പത്രിക വരണാധികാരി തള്ളി. അപരന്മാരുടെ പത്രികയ്‌ക്കെതിരെ യുഡിഎഫ് രംഗത്തുവന്നതോടെ പരാതികൾ വരണാധികാരി അംഗീകരിക്കുകയായിരുന്നു. 2 അപരന്മാരുടെ പത്രികയും തയ്യാറാക്കിയത് ഒരേ സ്ഥലത്തു നിന്നാണെന്നും, അതിലെ ഒപ്പുകള്‍ വ്യാജമാണെന്നുമായിരുന്നു യുഡിഎഫ് പരാതി.

പരാതിയെത്തുടര്‍ന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ ഹിയറിങ് നടത്തി. സിപിഎം പാറത്തോട് ലോക്കല്‍ കമ്മിറ്റി അംഗമായ ഫ്രാന്‍സിസ് ജോര്‍ജ്, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ജില്ലാ കമ്മിറ്റിയംഗം ഫ്രാന്‍സിസ് ഇ ജോര്‍ജ് എന്നിവരാണ് കോട്ടയത്ത് പത്രിക നല്‍കിയിരുന്നത്. അപരന്മാരുടെ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണ് എന്നായിരുന്നു യുഡിഎഫ് പരാതിയിൽ സൂചിപ്പിച്ചിരുന്നത്. തുടർന്ന് പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ അപരന്മാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയെങ്കിലും ഇതിന് കൂടുതല്‍ സമയം വേണമെന്ന് അപരന്മാരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാൽ സമയം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി പത്രികകള്‍ തള്ളുകയായിരുന്നു.

പത്രിക പൂർണമായും പൂരിപ്പിച്ചിട്ടില്ലെന്നും പരാതിയിലുണ്ടായിരുന്നു. പത്രിക തള്ളിയതിനെതിരെ അപരന്മാര്‍ കോടതിയെ സമീപിച്ചേക്കും. അതേസമയം, പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ വിജയരാഘവന്‍റെ അപരന്‍റെ പത്രികയും തള്ളിയിട്ടുണ്ട്. ശ്രീകൃഷ്ണപുരം സ്വദേശി എ വിജയരാഘവന്‍റെ പത്രികയാണ് വരണാധികാരി തള്ളിയത്.

Trending

No stories found.

Latest News

No stories found.