കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.
ഐ സി യുവിൽ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും വെന്റിലേറ്റർ സഹായം വേണ്ടിവന്നിരുന്നു. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.