തൊഴിൽ വകുപ്പിന്‍റെ മിന്നൽ പരിശോധന; മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി

സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ വിവിധ സൈറ്റുകളിലായി 1,819 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും കണ്ടെത്തി
തൊഴിൽ വകുപ്പിന്‍റെ മിന്നൽ പരിശോധന; മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി
Updated on

തിരുവനന്തപുരം: ബിൽഡിംഗ്‌ സൈറ്റുകളിൽ സംസ്ഥാന വ്യാപകമായി തൊഴിൽ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി. സംസ്ഥാനത്തെ 60കെട്ടിട നിർമാണ സൈറ്റുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ വിവിധ സൈറ്റുകളിലായി 1,819 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും കണ്ടെത്തി. ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് നിയമം, ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്റ്റ്, കരാർ തൊഴിലാളി നിയമം ഇതര സംസ്ഥാന തൊഴിലാളി നിയമം ,മിനിമം വേജസ് ആക്റ്റ് എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂടാതെ തൊഴിലാളികളുടെ സുരക്ഷാ, താമസസൗകര്യങ്ങളും സൺസ്ട്രോക്ക് എന്നിവയും പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നതായി ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

റീജിയണൽ ജോയിന്‍റ് ലേബർ കമ്മിഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകി. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും കമ്മിഷണർ അറിയിച്ചു

Trending

No stories found.

Latest News

No stories found.