അന്തർദേശീയ തിയെറ്റർ സ്‌കൂൾ ഫെസ്റ്റിവൽ ഫെബ്രുവരിയിൽ

വൈവിധ്യമാർന്ന വിദ്യാഭ്യാസ മാതൃകകൾക്ക് രൂപം കൊടുക്കുവാനും നവീന വിദ്യാഭ്യാസ മാതൃകകൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് അന്തർദേശീയ തിയെ​റ്റർ സ്‌കൂൾ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്
International Theater School Festival in February
അന്തർദേശീയ തിയെറ്റർ സ്‌കൂൾ ഫെസ്റ്റിവൽ ഫെബ്രുവരിയിൽ
Updated on

തിരുവനന്തപുരം:​ അന്തർദേശീയ തിയെറ്റർ സ്‌കൂൾ ഫെസ്റ്റിവലിന്‍റെ (ഇ​ന്‍റ​ർനാഷണൽ ഫെസ്റ്റിവൽ ഒ​ഫ് തിയേറ്റർ സ്‌കൂൾസ്-ഐഎഫ്ടിഎസ്) മൂന്നാം പതിപ്പ് 2025 ഫെബ്രുവരി മൂന്നു മുതൽ എട്ടു വരെ തൃശൂരിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ​ മന്ത്രി ഡോ.​ ​ആർ.​ ബിന്ദു. "തിയെറ്ററും നൈതികതയും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി അധ്യാപനശാസ്ത്ര കാർണിവലായാണ് ഫെസ്റ്റ് നടക്കുന്നത്. തി​യെറ്ററും അതിന്‍റെ ധാർമികതയും സംബന്ധിച്ചുള്ള പഠനങ്ങളാണ് പ്രമേയത്തിന്‍റെ അടിസ്ഥാനം. കാലിക്കറ്റ് സർവകലാശാലയുടെ തൃശൂർ കേന്ദ്രമായ സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സ് ആണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.​

വൈവിധ്യമാർന്ന വിദ്യാഭ്യാസ മാതൃകകൾക്ക് രൂപം കൊടുക്കുവാനും നവീന വിദ്യാഭ്യാസ മാതൃകകൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് അന്തർദേശീയ തിയെ​റ്റർ സ്‌കൂൾ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സ്‌കൂൾ ഓഫ് ഡ്രാമ ആന്‍റ് ഫൈൻ ആർട്‌സിനെ പൂർവ്വകാല പ്രൗഢിയോടെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് തിയെറ്റർ ഫെസ്റ്റ് മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. ​ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിൽ നിന്നും അധ്യാപകരും വിദ്യാർഥികളും തെരഞ്ഞെടുക്കുന്ന നാടകപ്രവർത്തകരുമടക്കം ഇരുനൂറോളം പേർ പരിപാടിയിൽ പങ്കെടുക്കും. അരണാട്ടുകര ക്യാമ്പസിലെ വ്യത്യസ്ത ഇടങ്ങളിലായി നടക്കുന്ന ശില്പശാലയോടൊപ്പം പരിശീലനക്കളരി, പാനൽ ചർച്ചകൾ, ഓപ്പൺ ഫോറം, പെഡഗോഗി, പ്രദർശനം എന്നിവ നടക്കും. പങ്കാളികളാവുന്ന സർവ്വകലാശാലകളിലെ വിദ്യാർഥികളുടെ നാടകാവതരണങ്ങളും അരങ്ങേറും. രണ്ടാമത് ഐ​എഫ്ടി​എസിന്‍റെ ഭാഗമായി രൂപം കൊടുത്ത നാല് റിസർച്ച് ഫെ​ലോ​ഷിപ്പുകൾ ഈ വർഷവും തുടരും. അധ്യാപകർക്കായി ഓരോ സീനിയർ ഫെലോ​ഷിപ്പും ഒരു എജ്യുക്കേഷൻ എക്സലൻസ് അവാർഡും ഈ വർഷം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു.

സ്‌കൂൾ ഓഫ് ഡ്രാമയിൽ മൂന്ന് റിസർച്ച് ചെയറുകൾ: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: ബൗദ്ധിക പര്യവേഷണം, കലാപരമായ സംരക്ഷണം, സാംസ്‌കാരിക പൈതൃകങ്ങളുടെ പോഷണം എന്നിവയെ പ്രതിനിധീകരിച്ചു സ്‌കൂൾ ഓഫ് ഡ്രാമയിൽ മൂന്ന് റിസർച്ച് ചെയറുകൾ ആരംഭിക്കാൻ ധാരണയായതായി ഉന്നത ​വിദ്യാഭ്യാസ​ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ദക്ഷിണേഷ്യൻ നാടകരംഗത്തെ പ്രഗത്ഭരായ പ്രൊഫ. ജി ശങ്കരപ്പിള്ള, പ്രൊ​ഫ. വയലാ വാസുദേവൻ പിള്ള, പ്രൊ​ഫ. ​രാമചന്ദ്രൻ മൊകേരി എന്നിവരുടെ പേരിലാണ് റിസർച്ച് ചെയറുകൾ. ഏഷ്യൻ പെർഫോമൻസിനെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ പേരിലുള്ള ചെയർ ഫോർ സൗത്ത് ഏഷ്യൻ തിയേറ്റർ ആൻഡ് പെർഫോമൻസസ് റിസർച്ച്. കേരളത്തിന്‍റെയും മലയാള നാടകവേദിയുടെയും സമ്പന്നമായ പാരമ്പര്യത്തെ കേന്ദ്രീകരിച്ചുള്ള സ്‌കോളർഷിപ്പ് മുഖ്യഘടകമായിട്ടുള്ളതാണ് പ്രൊഫ. വയലാ വാസുദേവൻ പിള്ള ചെയർ ഫോർ റിസർച്ച് ഇൻ കേരള ആൻഡ് മലയാളം തിയേറ്റർ ആൻഡ് പെർഫോമൻസ്. പരമ്പരാഗത നാടകവേദിയുടെ അതിരുകൾ ഭേദിക്കുന്നത്തിനായി സാമൂഹ്യമാറ്റം, ഭാഷാസമ്പാദനം, തിയേറ്റർ തെറാപ്പി എന്നിവയുടെ വിവിധ വശങ്ങൾ പഠനവിധേയമാക്കിക്കൊണ്ടാണ് പ്രൊഫ. രാമചന്ദ്രൻ മൊകേരി ചെയർ ഫോർ അപ്ലൈഡ് തിയേറ്റർ ആൻഡ് പ്രാക്ടീസ്. യുജിസിയും കാലിക്കറ്റ് സർവ്വകലാശാലയും നിഷ്‌കർഷിക്കുന്ന നിയമങ്ങളും അടിസ്ഥാനമാക്കിയാണ് മൂന്ന് ചെയറുകൾ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.