പൊലീസിനെതിരായ സിദ്ദിഖിന്‍റെ പരാതിയിൽ അന്വേഷണം

തന്‍റെ സ്വകാര്യ ജീവിതത്തെ ബാധിക്കും വിധം പൊലീസ് നിരന്തരം പിന്തുടരുകയാണെന്നാണ് പരാതിയില്‍ പറയുന്നത്
Siddique
സിദ്ദിഖ്
Updated on

കൊച്ചി: നടന്‍ സിദ്ദിഖ് ഡി ജി പിക്ക് പരാതിയിൽ അന്വേഷണം തുടങ്ങി. തന്‍റെ സ്വകാര്യ ജീവിതത്തെ ബാധിക്കും വിധം പൊലീസ് നിരന്തരം പിന്തുടരുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. സിനിമാ ചിത്രീകരണ സ്ഥലത്ത് ഉള്‍പ്പെടെ താന്‍ പോകുന്ന സ്ഥലത്ത് എല്ലാം പൊലീസ് പിന്തുടരുകയാണെന്നും മാധ്യമങ്ങള്‍ക്ക് പൊലീസ് വാര്‍ത്ത ചോര്‍ത്തുന്നുവെന്നും കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

സിവില്‍ ഡ്രസ്സില്‍ ആണ് തനിക്ക് പിന്നാലെ പൊലീസ് നടക്കുന്നത്. സ്വകാര്യ വാഹനങ്ങളിലും ബൈക്കുകളിലും തന്നെ പൊലീസ് പിന്തുടരുന്നതായാണ് സിദ്ദിഖ് പറയുന്നത്. സിദ്ദിഖിന്‍റെ പരാതി ഡിജിപി എറണാകുളം സെന്‍ട്രല്‍ എസിപിക്ക് കൈമാറി. എറണാകുളം നോർത്ത് പൊലീസിനാണ് അന്വേഷണച്ചുമതല.

എന്നാല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ സിദ്ദിഖ് ശ്രമിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്നാണ് പൊലീസിന്‍റെ വിശദീകരണം. കുട്ടമശ്ശേരിയിലെയും പടമുകളിലെയും വീട്ടിലും സിനിമാ സെറ്റുകളിലും പൊലീസ് നിരീക്ഷണം ഉണ്ട്. നടന്‍ ആരെയൊക്കെ കാണുന്നു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ തുടങ്ങിയവ കണ്ടെത്തലാണ് ലക്ഷ്യം.

Trending

No stories found.

Latest News

No stories found.