കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ ആൻഡമാൻ കടലിന് മുകളിലായും ചക്രവാതച്ചുഴി രൂപപ്പെട്ടു
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും | Isolated heavy rain expected in Kerala
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുംRepresentative Image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടിയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ ആൻഡമാൻ കടലിന് മുകളിലായും ചക്രവാതച്ചുഴി രൂപപ്പെട്ടു.

ഇത് ശനിയാഴ്ച ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ ശക്തമായ മഴയും കേരള തീരത്ത് പ്രതീക്ഷിക്കുന്നു.

ഈ ആഴ്ച കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് തടസമില്ലെങ്കിലും ചൊവ്വാഴ്ചയോടെ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമെന്നതിനാൽ കേരള തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.