ഐഎസ്ആര്‍ഒ ചാരക്കേസ് എസ്‌പി വിജയൻ കെട്ടിച്ചമച്ചതെന്ന് സിബിഐ

മറിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഐബി ടീമിനെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു
isro espionage case is fabricated cbi charge sheet
നമ്പി നാരായണൻ
Updated on

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് സിബിഐ കുറ്റപത്രം. സംഭവം നടക്കുമ്പോൾ സിഐ ആയിരുന്ന എസ്. വിജയനാണ് കേസ് കെട്ടിച്ചമച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിജയൻ ഹോട്ടലിൽ വച്ച് കടന്ന് പിടിച്ചത് മറിയം റഷീദ തടഞ്ഞതാണ് വിരോധത്തിനു കാരണമെന്നും സിബിഐ. മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേയാണ് സിബിഐ കുറ്റപത്രം നല്‍കിയത്.

നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് മുൻ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തത്. ചാരക്കേസ് അന്വേഷിക്കാന്‍ വിജയനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് സഹപ്രവര്‍ത്തകനായ സുരേഷ് ബാബു മൊഴി നൽകിയിട്ടുണ്ട്. നമ്പി നാരായണന് ക്രൂരമായ മർദനം ഏറ്റിരുന്നതായും ഇനിയും മർദിച്ചിരുന്നെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.

മറിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഐബി ടീമിനെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു പീഡനം. ഹോട്ടൽ മുറിയിൽ വച്ച് മറിയം റഷീദയെ കടന്ന് പിടിച്ചതിലെ പ്രകോപനമാണ് കേസെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.