വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്
jaundice death again in vengur
jaundice death again in vengur
Updated on

കൊച്ചി: പെരുമ്പാവൂർ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. വേങ്ങൂർ കരിയാംപുറത്ത് കാർത്യായനി (51) ആണ് മരിച്ചത്. ഇതോടെ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്. നിലവിൽ വേങ്ങൂർ പഞ്ചായത്തിൽ 208 പേർക്കാണ് ഹൈപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. നാൽപ്പതോളം പേർ ആശുപത്രിയിലാണ്.

Trending

No stories found.

Latest News

No stories found.