തിരുവനന്തപുരം: അനശ്വര ചലച്ചിത്ര നടൻ ജയന്റെ സ്മരണക്കായ് തിരുവനന്തപുരം ജയൻ കലാ സാംസ്കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള ജയൻ സ്മാരക മാധ്യമ പുരസ്ക്കാരം മെട്രൊ വാർത്ത കോതമംഗലം ലേഖകനും, എം. എ. കോളെജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സ് ഏറ്റുവാങ്ങി.
ജയന്റെ 44 -മത് ചരമ വാർഷിക ദിനത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ (വിജെടി ഹാൾ ) നടന്ന "ജയൻ സ്മൃതി 2024" ചടങ്ങിൽ കേരള ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പുരസ്കാരം സമ്മാനിച്ചു. വി.കെ.പ്രശാന്ത് എംഎൽഎ, ചലച്ചിത്ര താരം രവികുമാർ, ചലച്ചിത്ര സംവിധായകൻ ശാന്തിവിള ദിനേശ്, ജയൻ കലാ സാംസ്കാരിക വേദി പ്രസിഡന്റ് കെ. ജയരാജ് , സെക്രട്ടറി ഷാജൻ ഷാജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.