മന്ത്രിമാരെ വേദിയിലിരുത്തി രൂക്ഷവിമർശനവുമായി ജയസൂര്യ

കേരളത്തിൽ നെൽകർഷകരിൽ നിന്ന് ആറ് മാസം മുമ്പ് സപ്ലെക്കോ വാങ്ങിയ നെല്ലിന് ഇതുവരെ പണം നൽകാത്തതാണ് ജയസൂര്യയെ ചൊടിപ്പിച്ചത്
കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി മന്ത്രി പി. രാജീവ് സങ്കടിപ്പിച്ച കാർഷികോത്സവത്തിൽ നടൻ ജയസൂര്യ സംസാരിക്കുന്നു.
കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി മന്ത്രി പി. രാജീവ് സങ്കടിപ്പിച്ച കാർഷികോത്സവത്തിൽ നടൻ ജയസൂര്യ സംസാരിക്കുന്നു.
Updated on

റഫീക്ക് മരയ്ക്കാർ

കളമശേരി: കൃഷിമന്ത്രി പി. പ്രസാദിനെയും വ്യവസായ മന്ത്രി പി. രാജീവിനെയും വേദിയിലിരുത്തി നെൽകർഷകർ ഉൾപ്പെടെ നേരിടുന്ന പ്രശ്നങ്ങൾ തുറന്നടിച്ച് നടൻ ജയസൂര്യ. കളമശേരിയിൽ വ്യവസായ വകുപ്പ് മന്ത്രി സംഘടിപ്പിച്ച കാർഷികോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടൻ ജയസൂര്യ.

കേരളത്തിൽ നെൽകർഷകരിൽ നിന്ന് ആറ് മാസം മുമ്പ് സപ്ലെക്കോ വാങ്ങിയ നെല്ലിന് ഇതുവരെ പണം നൽകാത്തതാണ് ജയസൂര്യയെ ചൊടിപ്പിച്ചത്. പണം ലഭിക്കുന്നതിന് വേണ്ടി നെൽകർഷകർ തിരുവോണ നാളിൽ ഉപവാസത്തിലാണ്. ഈ വിവരം ഭരണാധിരികളുടെ ശ്രദ്ധയിൽ എത്തിക്കാൻ വേണ്ടിയാണ് താൻ ഈ വിഷയം അവതരിപ്പിച്ചതെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

കേരളത്തിൽ കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ലെന്ന് മന്ത്രിമാർ മനസിലാക്കണം. നെല്ലിന്‍റെ പണത്തിന് വേണ്ടി തിരുവോണ നാളിൽ പട്ടിണിസമരം നടത്തുന്ന അഛനെയും അമ്മയെയും കണ്ടിട്ട് പുതുതലമുറ എങ്ങനെയാണ് കൃഷിയിലേക്ക് വരുന്നതെന്ന് ജയസുര്യ ചോദിച്ചു. കർഷകരുടെ പ്രശ്നത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നു നടപടി ഉണ്ടാവണമെന്നും ജയസൂര്യ പറഞ്ഞു.

പച്ചക്കറികളുടെയും ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാര പരിശോധനക്ക് സർക്കാർ തലത്തിൽ കർശന സംവിധാനം ഇല്ലെന്ന് ജയസൂര്യ കുറ്റപ്പെടുത്തി. പുറത്ത് നിന്നും കേരളത്തിലേക്കെത്തിക്കുന്ന പച്ചക്കറികൾ വിഷമടിച്ചവയാണെന്നും അതിനാൽ പച്ചക്കറി കഴിക്കാൻ ഇവിടുള്ളവർക്ക് പേടിയാണെന്നുംനും ജയസൂര്യ പറഞ്ഞു. കേരളത്തിൽ ക്വാളിറ്റി ചെക്കിംഗ് ഇല്ലാത്തതിനാൽ സെക്കന്‍റ്, തേർഡ് ക്വാളിറ്റി ഉൽപ്പന്നങ്ങളാണ് ഇവിടെ വിൽക്കുകുന്നതെന്നും ഫസ്റ്റ് ക്വാളിറ്റി സംസ്ഥാനത്തിന് പുറത്തേക്ക് കയറ്റി അയക്കുകയാണെന്നും അരി മില്ലുടമകൾ പറഞ്ഞതായി ജയസൂര്യ കൂട്ടി ചേർത്തു.

കേരളത്തിൽ ക്വാളിറ്റി ചെക്കിംഗിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു.

അതേ സമയം ഭക്ഷ്യ വസ്തുക്കളുടെ ക്വാളിറ്റി ചെക്കിംഗിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കേണ്ട ഫണ്ട് വായ്പ എടുക്കാനുള്ള ചില സാങ്കേതിക ബുദ്ധിമുട്ടുകൾ വന്നതിനാലുമാണ് പണം നൽകാൻ വെെകിയതെന്നും അടുത്ത വർഷം കർഷകരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.