ജിജോയ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ

ച​ല​ച്ചി​ത്ര-​നാ​ട​ക പ്ര​വ​ർ​ത്ത​ക​നും ന​ട​നു​മാ​യ ജി​ജോ​യ്, പു​നെ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ഭി​ന​യ വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റാ​ണ്
ജിജോയ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ
Updated on

തി​രു​വ​ന​ന്ത​പു​രം: കെ. ​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്സി​ന്‍റെ ഡ​യ​റ​ക്‌​റ്റ​റാ​യി പു​നെ​യി​ലെ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ (എ​ഫ്ടി​ഐ​ഐ) ച​ല​ച്ചി​ത്ര​വി​ഭാ​ഗം ഡീ​നി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന പി .​ആ​ർ. ജി​ജോ​യി​യെ നി​യ​മി​ച്ചു.

ച​ല​ച്ചി​ത്ര-​നാ​ട​ക പ്ര​വ​ർ​ത്ത​ക​നും ന​ട​നു​മാ​യ ജി​ജോ​യ്, പു​നെ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ഭി​ന​യ വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റാ​ണ്. കെ. ​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നെ രാ​ജ്യ​ത്തെ ച​ല​ച്ചി​ത്ര​പ​ഠ​ന സ്‌​കൂ​ളു​ക​ളു​ടെ ഒ​ന്നാം​നി​ര​യി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ വേ​ണ്ടി​യാ​ണു വി​ഖ്യാ​ത ച​ല​ച്ചി​ത്ര​കാ​ര​ൻ സ​യീ​ദ് മി​ർ​സ​യെ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ച​തി​നു പി​ന്നാ​ലെ​യു​ള്ള പു​തി​യ ഡ​യ​റ​ക്റ്റ​ർ നി​യ​മ​നം.

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ സ്‌​കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ൽ നി​ന്നും തി​യെ​റ്റ​ർ ആ​ർ​ട്സി​ൽ ബി​രു​ദം നേ​ടി​യ ജി​ജോ​യ്, പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു റാ​ങ്കോ​ടെ ഡ്രാ​മ ആ​ൻ​ഡ് തി​യെ​റ്റ​ർ ആ​ർ​ട്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും എം​ഫി​ലും നേ​ടി. 55ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും 40 നാ​ട​ക​ങ്ങ​ളി​ലും 25 ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലും 10സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ട്ട ജി​ജോ​യ്, 4 വ​ർ​ഷം സ്‌​കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ൽ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു. കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ജൂ​നി​യ​ർ ഫെ​ല്ലോ​ഷി​പ്പും കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ യു​വ ക​ലാ​കാ​ര സ്‌​കോ​ള​ർ​ഷി​പ്പും നേ​ടി​യി​ട്ടു​ള്ള ജി​ജോ​യ് 2014 മു​ത​ൽ എ​ഫ്ടി​ഐ​ഐ അ​ധ്യാ​പ​ക​നാ​ണ്.

Trending

No stories found.

Latest News

No stories found.