കായിക 'ലോകം': അനുഭവങ്ങൾ പങ്കുവച്ച് മാധ്യമ പ്രവർത്തകർ

പരിപാടിയിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് മുഖ്യാതിഥിയായി
എസ്.പി കെ. കാർത്തിക്കിനൊപ്പം മാധ്യമ പ്രവർത്തകർ
എസ്.പി കെ. കാർത്തിക്കിനൊപ്പം മാധ്യമ പ്രവർത്തകർ
Updated on

കോട്ടയം: ഖത്തർ ലോകകപ്പ് ഫുട്ബോൾ, ഹാങ്ചോ ഏഷ്യൻ ഗയിംസ്, ലോകകപ്പ് ക്രിക്കറ്റ് എന്നീ മത്സരങ്ങൾ റിപ്പോർട്ട് ചെയ്ത കോട്ടയത്തെ മാധ്യമ പ്രവർത്തകർ പ്രസ് ക്ലബ്ബിൽ ഒത്ത് ചേർന്ന് തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.

പരിപാടിയിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് മുഖ്യാതിഥിയായി. മാധ്യമ പ്രവർത്തകരായ സി.കെ രാജേഷ് കുമാർ, മുഹമ്മദ് ദാവുദ്, അജയ് ബെൻ, അനീഷ് ആലക്കോട്, അർജുൻ രാധാകൃഷ്ണൻ എന്നിവരാണ് ലോക കപ്പിന്‍റെയും ഏഷ്യൻ ഗയിംസിന്‍റെയും അനുഭവങ്ങൾ മറ്റ് മാധ്യമ പ്രവർത്തകരോടും മാധ്യമ വിദ്യാർഥികളോടുമായി പങ്കുവച്ചത്.

ലോകം ആരാധിക്കുന്ന ഫുട്ബോൾ, ക്രിക്കറ്റ് താരങ്ങളുമായി പങ്കു വയ്ക്കാനായ നിമിഷങ്ങൾ, അന്താരാഷ്ട്ര മത്സര വേദികളിലെ റിപ്പോർട്ടിങ് അനുഭവങ്ങൾ, ആതിഥേയ രാഷ്ട്രങ്ങൾ ഒരുക്കിയിരുന്ന സൗകര്യങ്ങൾ, അവരുടെ ആതിഥേയത്വം, ഭക്ഷണ രീതികൾ എന്നിവയെല്ലാം രസകരവും ചിന്തിപ്പിക്കുന്നതുമായ ചർച്ചാവിഷയങ്ങളായി. ചർച്ചയിൽ മുഖ്യാതിഥിയായി എത്തിയ ജില്ലാ പൊലീസ് മേധാവിയും ഒപ്പം മികച്ച കായിക താരവുമായ കെ കാർത്തിക്കിനും, സ്പോർട്സ് ലേഖകർക്കും മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസ് ഉപഹാരങ്ങൾ സമർപ്പിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യൻ, സ്പോർട്സ് ക്ലബ്ബ് കൺവീനർ ടോബി ജോൺസൻ എന്നിവർ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.