''എൻഎസ്എസിന്‍റേത് അന്തസായ തീരുമാനം, ഒരു മുതലെടുപ്പുകൾക്കും എൻഎസ്എസ് കൂട്ടുനിൽക്കില്ല''; ഗണേഷ് കുമാർ

''എൻഎസിഎസിനെ സംബന്ധിച്ച കാര്യം ജനറൽ സെക്രട്ടറി പറയുമെന്നും അക്കാര്യത്തിൽ താൻ അഭിപ്രായം ശരിയല്ല''
K B Ganesh kumar
K B Ganesh kumar
Updated on

കോട്ടയം: മിത്ത് വിവാദത്തിൽ എൻഎസ്എസിന്‍റേത് അന്തസായ തീരുമാനമാണെന്ന് കെ. ബി. ഗണേഷ്കുമാർ. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. കേരളത്തിലെ മതസൗഹാർദം തകർക്കാതെ എൻഎസ്എസ് വളരെ മാന്യമായ തീരുമാനമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്‌ടേഴ്സ് യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻഎസിഎസിനെ സംബന്ധിച്ച കാര്യം ജനറൽ സെക്രട്ടറി പറയുമെന്നും അക്കാര്യത്തിൽ താൻ അഭിപ്രായം ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. അന്തസായ തീരുമാനമാണ് എൻഎസ്എസ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിന്‍റെ മത സൗഹാർദം തകർക്കാതെ എൻഎസ്എസ് വളരെ മാന്യമായാണ് തീരുമാനമാണ് സ്വീകരിച്ചത്. നിയമപരമായി തെറ്റുകളെ നേരിടുകയെന്നതാണ് എൻഎസ്എസിന്‍റെ നയമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഒരു മുതലെടുപ്പുകൾക്കും എൻഎസ്എസ് കൂട്ടുനിൽക്കില്ലെന്നും തെറ്റു കണ്ടാൽ നിയമത്തിന്‍റെ വഴി സ്വീകരിക്കുക എന്നതാണ് എൻഎസ്എസ് നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‌ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിശബ്ദനായോ എന്ന ചോദ്യത്തിന് ‘അതൊന്നും എനിക്ക് അറിയില്ല, അദ്ദേഹത്തെ കാണുമ്പോൾ നിങ്ങൾ തന്നെ ചോദിക്കൂ' എന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.