തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: കെ. ബാബു എംഎല്‍എയുടെ ഹർജി സുപ്രീം കോടതി തള്ളി

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: കെ. ബാബു എംഎല്‍എയുടെ ഹർജി സുപ്രീം കോടതി തള്ളി

ആവശ്യം നിരസിച്ച സുപ്രീം കോടതി ഹർജി ജനുവരി 10 ന് പരിഗണിക്കാനായി മാറ്റി
Published on

ന്യൂ​​ഡ​​ൽ​​ഹി: തൃ​പ്പൂ​ണി​ത്തു​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് കേ​സി​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന കെ. ​ബാ​ബു എം​എ​ല്‍എ​യു​ടെ ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി. സ്റ്റേ ​ആ​വ​ശ്യം സു​പ്രീം കോ​ട​തി നേ​ര​ത്തേ ത​ള്ളി​യ​ത് ആ​ണെ​ന്ന് എം. ​സ്വ​രാ​ജി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ പി.​വി. ദി​നേ​ശ് സു​പ്രീം കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​സി​ൽ ഹൈ​ക്കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നു​മാ​യി​രു​ന്നു ബാ​ബു​വി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​രാ​യ ച​ന്ദ​ർ ഉ​ദ​യ് സി​ങ്ങി​ന്‍റെ​യും റോ​മി ചാ​ക്കോ​യു​ടെ​യും ആ​വ​ശ്യം. എ​ന്നാ​ൽ, ആ​വ​ശ്യം നി​ര​സി​ച്ച സു​പ്രീം കോ​ട​തി ഹ​ർ​ജി ജ​നു​വ​രി 10 ന് ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

മ​ത​ചി​ഹ്നം ഉ​പ​യോ​ഗി​ച്ച് വോ​ട്ട് അ​ഭ്യ​ര്‍ഥി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ബാ​ബു​വി​നെ​തി​രേ ഫ​യ​ല്‍ ചെ​യ്ത തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് നി​ല​നി​ല്‍ക്കു​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഈ ​ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് ബാ​ബു സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്