'രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുത്, എഐസിസിക്കു കത്തു നൽകി': കെ മുരളീധരന്‍

ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനിക്കും.
k muraleedharan
k muraleedharan file
Updated on

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്‍റെ നിലപാടെന്ന് കെ മുരളീധരന്‍ എംപി.ഇക്കാര്യം എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട് എന്നും മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി 22നാണ് ക്ഷേത്രത്തിന്‍റെ ഉദ്ഘാനം. അതിനാൽ തന്നെ തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോയെന്നതിൽ ഇതുവരെ നിലപാട് എടുത്തില്ല. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനിക്കും. ഇന്ത്യയിലെ ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ടുള്ള തീരുമാനം പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം കൈക്കൊള്ളും. കോണ്‍ഗ്രസില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ട്. അതിനാൽ സിപിഎം എടുക്കും പോലെ കോൺഗ്രസിന് നിലപാട് എടുക്കാൻ കഴിയില്ലെന്നും എല്ലാവരുടേയും വികാരങ്ങള്‍ മാനിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ഡോ. മൻമോഹൻ സിംഗ്, അധീർ രഞ്ജൻ ചൗധരി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷത്തെ വിവിധ നേതാക്കളെ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാചടങ്ങിലേക്ക് രാമജന്മഭൂമി ട്രസ്റ്റ് ഭാരവാഹികൾ നേരിട്ടു ക്ഷണിക്കുകയായിരുന്നു. എന്നാൽ ട്രസ്റ്റിന്‍റെ ക്ഷണം യെച്ചൂരി മാത്രമാണ് തള്ളിയത്.

Trending

No stories found.

Latest News

No stories found.