'നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥന്‍; പൊതുപ്രവർത്തകർ പക്വത കാണിക്കണം': മന്ത്രി കെ.രാജൻ

കളക്ടറുടെ റിപ്പോർട്ട് വേഗതയിൽ ലഭ്യമാക്കാനും ആവശ്യപ്പെടും.
k rajan response on kannur adm death
'നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥന്‍; പൊതുപ്രവർത്തകർ പക്വത കാണിക്കണം': മന്ത്രി കെ.രാജൻ
Updated on

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതികളും ലഭിച്ചിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ. പൊതുപ്രവർത്തകർ ഇടപെടലുകളിൽ പക്വത കാണിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

നവീന്‍ ബാബുവിന്‍റെ മരണം വ്യക്തിപരമായും റവന്യു കുടുംബത്തിനും വലിയ ദുഃഖം ഉണ്ടാക്കുന്നതാണ്. എന്‍റെ വ്യക്തിപരമായ ധാരണയിൽ നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിനെതിരെ റവന്യു വകുപ്പിനകത്തുനിന്നും പരാതികളൊന്നും ലഭിച്ചിട്ടില്ല. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷണം നടത്താനും കളക്ടറുടെ റിപ്പോർട്ട് വേഗതയിൽ ലഭ്യമാക്കാനും ആവശ്യപ്പെടും. ജനപ്രതിനിധികള്‍ ആരായാലും പൊതുസമൂഹത്തിനകത്ത് ഇടപെടുമ്പോള്‍ പക്വതയും പൊതുധാരണ ഉണ്ടായിരിക്കണമെന്നും കെ രാജന്‍ ഓര്‍മ്മിപ്പിച്ചു.

കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ തിങ്കളാഴ്ചയാണ് അഴിമതി ആരോപണം ഉന്നയിച്ചത്. എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ പിപി ദിവ്യ അഴിമതിയാരോപണമുന്നയിചത്. ഇതിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയത് എന്നാണ് നിഗമനം.

Trending

No stories found.

Latest News

No stories found.