പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

പിണറായി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധവികാരമാണ് പാലക്കാട് പ്രതിഫലിച്ചതെന്നും സുധാകരൻ പറഞ്ഞു
More than 10,000 votes of BJP were leaked in Palakkad, people have broken the BJP's heart: K. Sudhakaran
കെ. സുധാകരൻ
Updated on

പാലക്കാട്: പാലക്കാട് ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. വർഗീയ പ്രചാരണത്തിനും സമുദായങ്ങളെ തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബിജെപിക്ക് ജനങ്ങൾ നൽകിയ സംഭാവനയാണിതെന്നും ഇതിലും വലിയ തിരിച്ചടി ബിജെപിക്ക് കിട്ടാനില്ലെന്നും അദേഹം പറഞ്ഞു. 'പാലക്കാട് പതിനായിരത്തിലധികം വോട്ടുകൾ ബിജെപിക്ക് ചോർന്ന് പോയിട്ടുണ്ട്. നഗരസഭയിലാണ് കൂടുതൽ ഇടിവുണ്ടായത്.

ചേലക്കരയിലും വയനാട്ടിലും ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. മഹാരാഷ്ട്രയിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞെങ്കിലും കേരളത്തിന്‍റെത് മതേതര മണ്ണാണെന്ന് ബിജെപി തിരിച്ചറിയണം'. കെ. സുധാകരൻ പറഞ്ഞു. അതേസമയം പിണറായി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധവികാരമാണ് പാലക്കാട് പ്രതിഫലിച്ചതെന്നും വയനാട് പ്രിയങ്ക ഗാന്ധിക്ക് ലഭിച്ച വൻ ഭൂരിപക്ഷം കോൺഗ്രസിന്‍റെ മതേതര, ജനാധിപത‍്യ ആശയങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്നും സുധാകരൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.