'അധികാരത്തില്‍ കൈകടത്താന്‍ ശ്രമിച്ചാല്‍ നിയന്ത്രിക്കാനറിയാം'; കോൺ‌ഗ്രസ് നേതാക്കൾക്കിടയിലെ അതൃപ്തി പരസ്യമാവുന്നു

സതീശൻ സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നായിരുന്നു യോഗത്തിൽ വിമർശനം ഉയർന്നത്
k sudhakaran against vd satheesan
VD Satheesan|K Sudhakaran
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിക്കാനുള്ള പ്രതിപക്ഷ നേതാവിന്‍റെ സർക്കുലർ കെപിസിസി പ്രസിഡന്‍റ് റദ്ദാക്കിയതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ അതൃപ്തി പരസ്യമാവുന്നു. സർക്കുലർ ഇറക്കേണ്ട കെപിസിസി പ്രസിഡന്‍റിന്‍റെ അധികാരത്തിൽ കൈകടത്തിയതിൽ ഇന്നലെ ചേർന്ന കെപിസിസി യോഗത്തിൽ സതീശനെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ നിന്നും വി.ഡി. സതീശൻ വിട്ടു നിന്നു. . വിമർശനമുയർന്നതിലെ അതൃപ്തിയാണ് കാരണമെന്നാണ് വിലയിരുത്തൽ.

അതേസമയം, യോഗത്തിലുയർന്ന വിമർശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ജനാധിപത്യ പാർട്ടിയിൽ വിമർശനം സ്വാഭാവികമാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെ പ്രതികരണം.  കെപിസിസിയുടെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിച്ചാല്‍ നിയന്ത്രിക്കാന്‍ അറിയാം. സതീശനെതിരെ വിമർശനമുണ്ടെന്ന വാർത്ത കെ. സുധാകരൻ തള്ളിക്കളയുന്നില്ല. സതീശനുമായി പ്രശ്നങ്ങളില്ലെന്നും വിമർശനം പരിശോധിക്കുമെന്നും സുധാകരൻ അറിയിച്ചു.

'ഒരു ജനാധിപത്യപാര്‍ട്ടിക്കകത്ത് അഭിപ്രായ ഐക്യവും, അഭിപ്രായവ്യത്യാസവും വിമര്‍ശനവും ഒക്കെ ഉണ്ടാകും. അതിനൊന്നും തന്‍റെ അടുത്ത് നിന്ന് ഉത്തരം കിട്ടില്ല. അതൊക്കെ പ്രതിപക്ഷ നേതാവിനോട് ചോദിക്കുക. താന്‍ എല്ലാ ആളുകളോടും സമദൂരത്തിലും സമസ്‌നേഹത്തിലുമാണ് പോകുന്നത്. സതീശനും താനും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. ഇപ്പോ കണ്ടാല്‍ സതീശനെ കുട്ടിക്കൊണ്ടുപോയി ചായവാങ്ങിക്കൊടുക്കും' സുധാകരൻ പറഞ്ഞു.

സതീശൻ സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നായിരുന്നു യോഗത്തിൽ വിമർശനം ഉയർന്നത്. കെപിസിസിയുടെ അധികാരത്തിൽ കൈകടത്തുന്നു, ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് നേതാക്കൾ ഉന്നയിച്ചത്.

Trending

No stories found.

Latest News

No stories found.