തൃശൂർ പൂരം കലക്കിയതിൽ ജുഡീഷ‍്യൽ അന്വേഷണം നടത്തണം: കെ. സുധാകരൻ

ത‍്യശൂരിൽ ബിജെപിയെ വിജയിപ്പിക്കാനുള്ള രഹസ‍്യ ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കെ. സുധാകരൻ ആരോപിച്ചു
Judicial inquiry should be conducted in Thrissur Pooram issue: K. Sudhakaran
കെ. സുധാകരൻ
Updated on

തിരുവനന്തപുരം: ത‍്യശൂർ പൂരം കലക്കിയതിൽ ജുഢീഷ‍്യൽ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. അന്വേഷണം നടക്കുന്നതിനെ പറ്റി അറിവില്ലെന്നാണ് വിവരാവകാശ രേഖയ്ക്ക് പൊലീസ് നൽകിയ മറുപടി. ഇതിലൂടെ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് വ‍്യക്തമാണ്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ‍്യമന്ത്രിയും സിപിഎമ്മും ജനങ്ങളെ പറ്റിക്കുകയാണെന്നും പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സർക്കാർ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ലെന്നും സുധാകരൻ വ‍്യക്തമാക്കി.

ബിജെപിയെ തൃശൂരിൽ വിജയിപ്പിക്കുന്നതിന് സിപിഎമ്മും ആർഎസ്എസും നടത്തിയ ഗൂഡാലോചനയുടെ നേർചിത്രമാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നത്. ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ മുഖ‍്യമന്ത്രി അന്വേഷണ ചുമതല ഏൽപ്പിച്ചതും അന്വേഷണം അട്ടിമറിക്കാൻ വേണ്ടിയാണെന്നും അദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപിക്കെതിരെ സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍വീസിൽ നിന്നും പുറത്താക്കാതെ സംരക്ഷിക്കുന്നതിന് പിന്നിൽ ഇതിനെല്ലാമുള്ള പ്രത‍്യുപകാരമാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നും മുഖ‍്യമന്ത്രിക്ക് രക്ഷപ്പെടാൻ വേണ്ടിയാണ് ത‍്യശൂരിൽ ബിജെപിയെ വിജയിപ്പിക്കാനുള്ള രഹസ‍്യ ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കെ. സുധാകരൻ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.