പരസ്പര സഹായത്തോടെയാണ് സിപിഎമ്മും ബിജെപിയും പ്രവർത്തിക്കുന്നത്: കെ. സുധാകരൻ

തൃശൂർ പൂരം കലക്കിയതിലും ഇതെ സഖ‍്യമാണ് പ്രവർത്തിച്ചത്
CPM and BJP are working with mutual help: K. Sudhakaran
കെ. സുധാകരൻ
Updated on

കൽപറ്റ: പരസ്പര സഹായത്തോടെയാണ് സിപിഎമ്മും ബിജെപിയും പ്രവർത്തിക്കുന്നതെന്ന് കെപിസിസി അധ‍്യക്ഷൻ കെ. സുധാകരൻ. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കാൻ സഹായിച്ചത് ഇതിനുള്ള ഉദാഹരണമാണെന്നും സുധാകരൻ ആരോപിച്ചു. വാദിയും പ്രതിയും ഒന്നായി കോടതിയെ കബളിപ്പിച്ചു.

ഇത് സിപിഎമ്മിന്‍റെയും ബിജെപിയുടെയും അന്തർധാരയുടെ ഭാഗമാണ്. തൃശൂർ പൂരം കലക്കിയതിലും ഇതെ സഖ‍്യമാണ് പ്രവർത്തിച്ചത്. പിണറായി വിജയൻ 1970 മുതൽ തുടങ്ങിയ ആർഎസ്എസ് ബന്ധം ഇപ്പോഴും കൊണ്ട് നടക്കുന്നു അതുക്കൊണ്ടാണ് ബിജെപി സർക്കാർ പിണറായി വിജയനെ ദ്രോഹിക്കാത്തതെന്നും സുധാകരൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.