കൽപ്പറ്റ: കൊടകര കുഴൽപ്പണ കേസിൽ തന്‍റെ കൈകൾ ശുദ്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചെറിയ കറപോലും തന്‍റെ കൈയിൽ പുരണ്ടിട്ടില്ലെന്നും ആരോപണങ്ങൾ തെളിഞ്ഞാൽ പൊതു പ്രവർത്തനം അവസാനിക്കുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എത് അന്വേഷണത്തേയും നേരിടും. ബിജെപിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പ് ആണ് ആരോപണങ്ങൾക്കെല്ലാം പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു.
തിരൂർ സതീശന് സിപിഎം സാമ്പത്തിക സഹായം നൽകി. എംകെ കണ്ണന്‍റെ ബാങ്കിൽ വീട് ജപ്തിയായി. അത് ഒഴിവാക്കി കൊടുക്കാനാണ് ആരോപണം ഉന്നയിപ്പിച്ചത്. പിന്നിൽ വി.ഡി. സതീശനും ഉണ്ട്. ധർമരാജൻ ഷാഫിക്ക് പണം നൽകിയെന്നും പറഞ്ഞ് കോൺഗ്രസുകാർ വിളിക്കുന്നുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.